ഇന്ത്യയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ഡേവിഡ് വാര്‍ണര്‍ കളിക്കില്ല

സിഡ്‌നി: ഡിസംബര്‍ 17 ന് ആരംഭിക്കുന്ന ഇന്ത്യയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയയുടെ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ഡേവിഡ് വാര്‍ണര്‍ കളിക്കില്ല. ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കിടെ വാര്‍ണര്‍ക്ക് പരിക്കേറ്റതാണ് മത്സരത്തില്‍ നിന്നും വിട്ടുനില്‍ക്കാൻ കാരണം. ഇതേത്തുടര്‍ന്ന് ട്വന്റി 20 മത്സരങ്ങളില്‍ നിന്നും താരം വിട്ടുനിന്നിരുന്നു. വാര്‍ണറുടെ പരിക്ക് ഗുരുതരമല്ലെന്നും ആദ്യ ടെസ്റ്റിന് ശേഷം താരം ടീമിലേക്ക് തിരിച്ചെത്തുമെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ട്.

വാര്‍ണര്‍ക്ക് പകരം പുതുമുഖം വില്‍ പുകോവ്‌സ്‌കി ടീമിന്റെ ഓപ്പണറായെത്തും. ഇന്ത്യയ്ക്കെതിരായ ത്രിദിന മത്സരത്തിൽ കളിക്കുന്നതിനിടെ പുകോവ്സ്കിയ്ക്കും പരിക്കേറ്റിരുന്നു. ഏകദിന പരമ്പര ഓസിസ് സ്വന്തമാക്കിയപ്പോൾ ട്വൻ‌റി 20 പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഇതോടെ ഇരുടീമുകളും ഒപ്പത്തിനൊപ്പമാണ്.

Top