ലോകകപ്പിലെ അംപയറിങ് പിഴവുകള്‍ കുറയ്ക്കാന്‍ നിര്‍ദേശവുമായി ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍

ലോകകപ്പിലെ അംപയറിങ് പിഴവുകള്‍ കുറയ്ക്കാന്‍ പുതിയൊരു നിര്‍ദേശവുമായി ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. റഗ്ബിയിലെയും ഫുട്‌ബോളിലെയും മാതൃക ക്രിക്കറ്റും പിന്തുടരണമെന്നാണ് ഡേവിഡ് വാര്‍ണറുടെ പക്ഷം.

കണക്കുകള്‍ പ്രദര്‍ശിപ്പിച്ചാല്‍ അംപയര്‍മാരുടെ പിഴവുകള്‍ കുറയുമെന്നും ഡേവിഡ് വാര്‍ണര്‍ പറയുന്നു. ഫോക്‌സ് ക്രിക്കറ്റിന് നല്‍കിയ അഭിമുഖത്തിലാണ് വാര്‍ണറുടെ അഭിപ്രായപ്രകടനം. ലങ്കയ്‌ക്കെതിരായ മല്‍സരത്തില്‍ അംപയര്‍ ജോയല്‍ വില്‍സന്റെ തീരുമാനത്തില്‍ അമര്‍ഷം പരസ്യമാക്കിയാണ് ഡേവിഡ് വാര്‍ണര്‍ കളം വിട്ടത്. ജോയല്‍ വില്‍സന്‍ ഔട്ട് വിധിച്ചതോടെ വാര്‍ണര്‍ റിവ്യൂ സ്വീകരിച്ചെങ്കിലും ഫീല്‍ഡ് അംപയറുടെ തീരുമാനം മൂന്നാം അംപയറും അംഗീകരിക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മല്‍സരത്തില്‍ സ്റ്റീവ് സ്മിത്തിന്റെയും മാര്‍ക്കസ് സ്റ്റൊയ്ണിസിന്റെയും പുറത്താകലും വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു

ക്രിക്കറ്റ് മല്‍സരങ്ങള്‍ക്കിടെ ഗ്രൗണ്ടിലെ ബിഗ് സ്‌ക്രീനിലും ടിവി സ്‌ക്രീനിനും ബോളര്‍മാരുടെയും ബാറ്റര്‍മാരുടെയും പ്രകടനം വിലയിരുത്തുന്ന കണക്കുകള്‍ കാണിക്കാറുണ്ട്. സമാനമായി അംപയര്‍മാരുടെ പ്രകടമികവിനെക്കുറിച്ചുള്ള കണക്കുകള്‍ മല്‍സരത്തിനിടെ പ്രദര്‍ശിപ്പിക്കണമെന്നാണ് വാര്‍ണറുടെ അഭിപ്രായം.

Top