ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: വനിതാ സിംഗിള്‍സില്‍ കിരീടം നേടി ഒസാക്ക

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സില്‍ കിരീടം നേടി ജപ്പാന്‍ താരം നാവോമി ഒസാക. ഫൈനല്‍ മത്സരത്തിലെ വാശിയേറിയ പോരാട്ടത്തില്‍ ചെക്ക് റിപ്പബ്ലിക് താരം പെട്രോ ക്വിറ്റോവയെ പരാജയപ്പെടുത്തിയാണ് ഒസാക ജയം സ്വന്തമാക്കിയത്. 76, 57, 64 എന്ന സ്‌കോര്‍ നിലയിലായിരുന്നു മാച്ച് അവസാനിച്ചത്.

ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ഒസാകയുടെ ആദ്യത്തെ കിരീടമാണിത്. സെമിഫൈനലില്‍ കരോലിന പ്ലിസ്‌കോവയെ പരാജയപ്പെടുത്തിയാണ് ഒസാക ഫൈനലിലേക്ക് കുതിച്ചത്. ക്വിറ്റോവ രണ്ടു തവണ വിംബിള്‍ഡണ്‍ കിരീട ജേതാവാണ്.

Top