ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; ഷറപ്പോവയ്ക്ക് നിറം മങ്ങിയ തിരിച്ചുവരവ്, കെര്‍ബറിന് വിജയം

ausis-open-tennis

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം ചൂടി ടെന്നിസ് ലോകം വീണ്ടും കയ്യടക്കാമെന്ന് റഷ്യന്‍ താരം മരിയ ഷറപ്പോവയുടെ മോഹങ്ങള്‍പൊലിഞ്ഞു. മുന്‍ ചാംപ്യന്‍മാര്‍ തമ്മിലുള്ള പോരാട്ടത്തില്‍ ജര്‍മനിയുടെ എയ്ഞ്ചലിക് കെര്‍ബര്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് ഷറപ്പോവയെ മുട്ടുകുത്തിച്ചു. സ്‌കോര്‍ 6-1, 6-3.

കടുത്ത പോരാട്ടം കണ്ട മല്‍സരത്തിനൊടുവിലാണ് മൂന്നാം റൗണ്ടില്‍ കെര്‍ബര്‍ ഷറപ്പോവയെ മറികടന്നത്. രണ്ടു വര്‍ഷത്തെ വിലക്കിനു ശേഷം ഈ വര്‍ഷത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണിലൂടെയാണ് ഷറപ്പോവ ടെന്നിസ് കോര്‍ട്ടിലേക്കു മടങ്ങിയെത്തിയത്. ആദ്യ രണ്ടു റൗണ്ടുകളില്‍ ജയിച്ചുകയറിയ ഷറപ്പോവയ്ക്കു മൂന്നാം റൗണ്ടില്‍ അടിപതറുകയായിരുന്നു.

Top