ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ; ഇന്ത്യയുടെ ശ്രീകാന്തിനു ജയം

സിഡ്‌നി : ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസിന്റെ രണ്ടാം റൗണ്ടില്‍ ലോക ഒന്നാം നമ്പര്‍ താരമായ ദക്ഷിണ കൊറിയയുടെ സണ്‍ വാന്‍ ഹോയെ തോല്‍പ്പിച്ച് ഇന്ത്യയുടെ കിഡംബി ശ്രീകാന്ത്. സ്‌കോര്‍ 15-21, 21-13, 21-13.

അടുത്തിടെ സമാപിച്ച ഇന്തൊനീഷ്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസിന്റെ സെമിയിലും ശ്രീകാന്ത്, സണ്‍ വാന്‍ ഹോയെ തോല്‍പ്പിച്ചിരുന്നു.

ചൈനയുടെ ഹുവാങ് യുക്‌സിയാങ്ങിനെ തകര്‍ത്ത് ഇന്ത്യയുടെതന്നെ സായ് പ്രണീതും ക്വാര്‍ട്ടറില്‍ കടന്നു.

അതേസമയം, വനിതാവിഭാഗം ഡബിള്‍സില്‍ ഇന്ത്യയുടെ അശ്വിനി പൊന്നപ്പ- സിക്കി റെഡ്ഡി സഖ്യം, ജപ്പാന്റെ കൊഹറു യെനെമോട്ടോ-ഷിഹോ ടനാക സഖ്യത്തോട് തോറ്റു പുറത്തായി.

Top