ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: സ്റ്റെഫാനോസ് സിറ്റ്‌സിപാസ് സെമിയില്‍

മെല്‍ബണ്‍: സ്‌പെയ്‌നിന്റെ ലോക രണ്ടാം നമ്പര്‍ താരം റാഫേല്‍ നദാലിനെ തകര്‍ത്ത് ഗ്രീസിന്റെ ലോക ആറാം നമ്പര്‍ താരം സ്റ്റെഫാനോസ് സിറ്റ്‌സിപാസ് ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ സെമിയില്‍ കടന്നു.

ആദ്യ രണ്ട് സെറ്റുകള്‍ സ്വന്തമാക്കിയ നദാല്‍ മത്സരം എളുപ്പം ജയിക്കുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് സിറ്റ്‌സിപാസ് അവിശ്വസനീയമായി തിരിച്ചുവന്നത്.അഞ്ചു സെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് 20 തവണ ഗ്രാന്‍ഡ്സ്ലാം ജേതാവായ നദാലിനെ സിറ്റ്‌സിപാസ് മറികടന്നത്. സ്‌കോര്‍: 3-6, 2-6, 7-6, 6-4, 7-5.

സെമിയില്‍ റഷ്യയുടെ ഡാനില്‍ മെദ്‌വെദെവാണ് സിറ്റ്‌സിപാസിന്റെ എതിരാളി.

Top