ഓസ്ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ്; സോഫിയ കെനിന് കിരീടം

സ്ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സില്‍ അമേരിക്കയുടെ സോഫിയ കെനിന് കിരീടം. ഫൈനലില്‍ ഈ ഇരുപത്തിയൊന്നുകാരി തോല്‍പ്പിച്ചത് സ്പാനിഷ് താരം ഗാര്‍ബിന്‍ മുഗുരുസയെയാണ്. ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് കെനിന്‍ ജയം. സ്‌കോര്‍ 4-6, 6-2, 6-2.

ആദ്യ സെറ്റില്‍ മികച്ച പ്രകടനമാണ് മുഗുരുസ പുറത്തെടുത്തത്. രണ്ടാം സെറ്റിന്റെ തുടക്കത്തില്‍തന്നെ മുഗുരുസയെ തകര്‍ത്ത് കെനിന്‍ മുന്നേറുകയായിരുന്നു.

കരിയറില്‍ ആദ്യമായി ഒരു പ്രധാന ടൂര്‍ണമെന്റിന്റെ ഫൈനലിലെത്തിയ കെനിന്‍ ആദ്യ ഗ്രാന്‍ഡ്സ്ലാം കിരീടമാണ് മെല്‍ബണില്‍ സ്വന്തമാക്കിയത്.

Top