australian Open-Sania Mirza prevails over Rohan Bopanna to reach mixed doubles semis

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സില്‍ സാനിയ സഖ്യം സെമിഫൈനലില്‍. സാനിയ മിര്‍സയും ക്രൊയേഷ്യന്‍ താരവുമായ ഇവാന്‍ ഡോഡിഗുമടങ്ങുന്ന സഖ്യം രോഹന്‍ ബൊപ്പണ്ണഗബ്രിയേല ഡാബ്രോവ്‌സ്‌കി ജോഡിയെ പരാജയപ്പെടുത്തിയാണ് അവസാന നാലിലെത്തിയത്.

ഒരു മണിക്കൂറും ഏഴു മിനിറ്റും നീണ്ടുനിന്ന മത്സരത്തിനൊടുവിലാണ് രണ്ടാം സീഡായ സാനിയ സഖ്യം വിജയം കണ്ടത്.

ആദ്യ സെറ്റില്‍ അനായാസം ജയിച്ചു കയറിയ സാനിയും ഡോഡിഗിനും രണ്ടാം സെറ്റില്‍ അടി തെറ്റിയെങ്കിലും രണ്ടാം സെറ്റ് 63ന് നേടി ബൊപ്പണ്ണ സഖ്യം തിരിച്ചുവരവ് നടത്തി. ടൈബ്രേക്കറില്‍ 96ന് പിന്നില്‍ നിന്ന ശേഷം തിരിച്ചടിച്ച സാനിയയും ഡോഡിഗും 12-10ന് മത്സരം സ്വന്തമാക്കി.
സ്‌കോര്‍:6-4, 3-6, 12-10.

Top