ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; പരിക്കുകളെ മറികടന്ന് ഫെഡറര്‍ സെമിയില്‍

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ സെമിയില്‍. അമേരിക്കന്‍ താരം ടെന്നിസ് സാന്‍ഡ്‌ഗ്രെനിനെ തോല്‍പ്പിച്ചാണ് ഫെഡറര്‍ സെമിയിലെത്തിയത്. സ്‌കോര്‍ 6-3, 2-6, 2-6, 7-6, 6-3.

ഫെഡററിന് തുടയില്‍ പരിക്ക് ഉണ്ടായിട്ടും അതിനെ അതിജീവിച്ചായിരുന്നു താരം സെമിയില്‍ എത്തിയത്. 7-6ന് നാലാം സെറ്റ് സ്വന്തമാക്കിയ ഫെഡറര്‍ അഞ്ചാം സെറ്റില്‍ എതിരാളിക്ക് അവസരമൊന്നും നല്‍കാതെ സെറ്റും മത്സരവും സ്വന്തമാക്കി.

അവസരം മുതലെടുത്ത 100-ാം റാങ്കുകാരനായ സാന്‍ഡ്‌ഗ്രെന്‍ രണ്ട് സെറ്റ് നേടിയെങ്കിലും നിര്‍ണായക സമയത്ത് തന്റെ ക്ലാസ് തെളിയിച്ച ഫെഡറര്‍ മത്സരം സ്വന്തമാക്കുകയായിരുന്നു ചെയ്തത്. ജയത്തോടെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ക്വാര്‍ട്ടറിലെ അപരാജിത റെക്കോര്‍ഡ് നിലനിര്‍ത്താനും ഫെഡറര്‍ക്കായി.

Top