ഓസ്ട്രേലിയന്‍ ഓപ്പണ്‍; റാഫേല്‍ നദാലിനെ അട്ടിമറിച്ച് ഡൊമനിക് തീം സെമിയില്‍

മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണില്‍ റാഫേല്‍ നദാലിനെ അട്ടിമറിച്ച് ഓസ്ട്രിയന്‍ താരം ഡൊമനിക് തീം ടെന്നീസിന്റെ സെമിയില്‍ കടന്നു. സ്‌കോര്‍ 7-6, 7-6, 4-6, 7-6.

പ്രതീക്ഷിച്ച പ്രകടനം നദാലിന് പുറത്തെടുക്കാനായിരുന്നില്ല. ലോക അഞ്ചാം നമ്പര്‍ താരമായ ഡൊമനിക് തീം നദാലിനെ സമ്മര്‍ദ്ദത്തിലാക്കിയാണ് വിജയം നേടിയത്. ഏഴാം സീഡ് അലക്സാണ്ടര്‍ സ്വെരേവും ഡൊമനിക് തീമും ആയിരിക്കും സെമിയില്‍ മത്സരിക്കുക.

സ്വിസ് താരം സ്റ്റാന്‍ വാവ്റിങ്കയെ ക്വാര്‍ട്ടറില്‍ മറികടന്നാണ് സ്വെരേവ് സെമിയില്‍ എത്തിയത്. സ്‌കോര്‍ 1-6, 6-3, 6-4, 6-2.

Top