ഓസ്ട്രേലിയന്‍ ഓപ്പണ്‍; സെങ് സായ്സായിയെ തോല്‍പ്പിച്ച് ഒസാക്കയ്ക്ക് ജയം

മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സില്‍ നവോമി ഒസാക്കയ്ക്ക് ജയം. രണ്ടാം റൗണ്ടിലാണ് ജയം നേടിയത്. ചൈനയുടെ സെങ് സായ്സായിയെ ആണ് ഒസാക്ക തോല്‍പ്പിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഒസാക്ക തകര്‍ത്തത് 6-2, 6-4.

പുരുഷ സിംഗിള്‍സില്‍ മുന്‍ ചാമ്പ്യന്‍ നൊവാക് ദ്യോക്കോവിച്ച് മൂന്നാം റൗണ്ടിലെത്തുകയും ചെയ്തു. ജാപ്പനീസ് താരം തത്സുമ ഇറ്റോയെ ആണ് ദ്യോക്കോവിച്ച് തോല്‍പ്പിച്ചത്.

അതേസമയം വനിത സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ താരം ആഷ്ലി ബാര്‍ട്ടിയുും മൂന്നാം റൗണ്ടിലേക്ക് കടന്നിട്ടുണ്ട്. പൊളോണ ഹെര്‍ക്കോഗിനെ 6-1, 6-4 എന്ന സ്‌കോറിന് ബാര്‍ട്ടി തോല്‍പ്പിച്ചത്.

Top