ഓസ്ട്രേലിയന്‍ ഓപ്പണ്‍; ഇന്ത്യന്‍ താരം ലിയാന്‍ഡര്‍ പേസും ജെലേന ഒസ്റ്റാപെങ്കോയും പുറത്ത്

മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണില്‍ നിന്നും ഇന്ത്യന്‍ താരം ലിയാന്‍ഡര്‍ പേസും ലാത്വിയയുടെ ജെലേന ഒസ്റ്റാപെങ്കോയും ചേര്‍ന്ന സഖ്യം മിക്സഡ് ഡബിള്‍സില്‍നിന്നും പുറത്തായി. സ്‌കോര്‍ 2-6, 5-7.

ജാമി മറെ, ബെതാനി മാറ്റെക് സഖ്യത്തോടാണ് ഇരുവരും പരാജയപ്പെട്ടത്. അതേസമയം ഇന്ത്യന്‍ താരമായ രോഹന്‍ ബോപണ്ണയും യുക്രൈനിന്റെ നാദിയ കിച്ചെനോക്കും ചേര്‍ന്നുള്ള സഖ്യം ക്വാര്‍ട്ടറിലും എത്തി.

നേരത്തെ ബോപണ്ണ സാനിയ മിര്‍സയ്ക്കൊപ്പം ഓസ്ട്രേലിയന്‍ ഓപ്പണില്‍ മിക്സഡ് ഡബിള്‍സ് കളിക്കുമെന്നായിരുന്നു അറിയിച്ചത്. എന്നാല്‍ സാനിയ പരിക്കുമൂലം പിന്മാറിയതിനെ തുടര്‍ന്ന് സാനിയയുടെ ഡബിള്‍സ് പങ്കാളിയായ നാദിയ ബോപണ്ണയ്ക്കൊപ്പം കളിക്കാനിറങ്ങുകയായിരുന്നു.

Top