ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; സോഫിയ കെനിനും ഗാര്‍ബിന്‍ മുഗരുസയും ഫൈനലില്‍

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിത വിഭാഗത്തില്‍ സോഫിയ കെനിനും ഗാര്‍ബിന്‍ മുഗരുസയും ഫൈനലില്‍. സിമോണ ഹാലപ്പിനെ വീഴ്ത്തിയാണ് സ്പാനിഷ് താരം മുഗുരുസ ഫൈനലിലേക്ക് കടന്നത്. ഹാലപ്പിനെതിരെ ഏകപക്ഷീയമായിരുന്നു മുഗുരുസയുടെ ജയം. ഫെബ്രുവരി 1ന് വനിതാ സിംഗിള്‍സ് ഫൈനല്‍ മത്സരം നടക്കും.

സോഫിയ കെനിന്‍ ആഷ്ലി ബാര്‍ട്ടിയെ കടുത്ത പോരാട്ടത്തിലായിരുന്നു തോല്‍പ്പിച്ചത്. സിമോണ ഹാലെപ്പും മുഗുരുസയും തമ്മിലുള്ള മത്സരം അത്ര എളുപ്പമായിരുന്നില്ല. മൈടെബ്രേക്കറിലേക്ക് കടന്ന ആദ്യ സെറ്റും നീണ്ടുനിന്ന രണ്ടാം സെറ്റും മുഗുരുസയ്ക്കും കഠിനമായി. സ്‌കോര്‍ 7-6, 7-5.

എന്നാല്‍ മിക്സഡ് ഡബിള്‍സില്‍ ഇന്ത്യന്‍ താരം രോഹന്‍ ബോപണ്ണയും യുക്രൈനിന്റെ നാദിയ കിച്ചെനോക്കും ക്വാര്‍ട്ടറില്‍ പുറത്താവുകയും ചെയ്തു.

Top