ഓസ്ട്രേലിയൻ ഓപ്പൺ ഫൈനൽ: സാനിയ-ബൊപ്പണ്ണ സഖ്യത്തിന് തോൽവി

മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പൺ ടെന്നിസ് മിക്സ്ഡ് ഡബിൾസിൽ സാനിയ മിർസ,രോഹൻ ബൊപ്പണ്ണ സഖ്യത്തിന് ഫൈനലിൽ തോൽവി. ബ്രസീലിയന്‍ സഖ്യമായ ലൂയിസ സ്റ്റെഫാനി-റാഫേല്‍ മാറ്റോസ് സഖ്യം നേരിട്ടുള്ള സെറ്റുകൾക്കാണ് ഇന്ത്യന്‍ സഖ്യത്തെ തോൽപ്പിച്ചത്. സ്കോർ 7-6-6-2.

ആദ്യ സെറ്റില്‍ തുടക്കത്തിലെ ബ്രേക്ക് ചെയ്യപ്പെട്ടിട്ടും ശക്തമായി തിരിച്ചടിച്ച സാനിയ സഖ്യം 2-2-ന് ഒപ്പമെത്തി. ആദ്യ ഗെയിം തന്നെ ബ്രേക്ക് ചെയ്യപ്പെട്ട് 0-2ന് പിന്നിലായിപ്പോയിട്ടും 3-2ന് മുന്നിലെത്താന്‍ സാനിയ-ബൊപ്പണ്ണ സഖ്യത്തിനായി. പിന്നീട് ആദ്യ സെറ്റില്‍ 5-3ന് ലീഡെടുത്തതോടെ ഇന്ത്യന്‍ സഖ്യത്തിന് പ്രതീക്ഷയായി. എന്നാല്‍ ശക്തമായി തിരിച്ചുവന്ന ബ്രസീലിയന്‍ സഖ്യം സാനിയ-ബൊപ്പണ്ണ സഖ്യത്തെ ബ്രേക്ക് ചെയ്ത് 5-5ന് ഒപ്പം പിടിച്ചു.

Top