ഓസ്‌ട്രേലിയന്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ മിലെ യെഡിനാക് വിരമിച്ചു

സിഡ്‌നി: ഓസ്‌ട്രേലിയന്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ മിലെ യെഡിനാക് രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. ഓസീസിനായി മൂന്നു ലോകകപ്പുകള്‍ കളിച്ച ശേഷമാണ് വിടവാങ്ങുന്നത്. ആസ്റ്റണ്‍ വില്ലെ ക്ലബിനായി തുടര്‍ന്നും കളിക്കുമെന്ന് 34 വയസുകാരനായ യെഡിനാക് വ്യക്തമാക്കി.

മിഡ്ഫീല്‍ഡറായ യെഡിനാക് ഓസീസിനായി 79 മത്സരങ്ങളില്‍ നിന്ന് 20 ഗോളുകള്‍ നേടിയിട്ടുണ്ട്. 2008ലാണ് താരം ഓസ്‌ട്രേലിയന്‍ ദേശീയ ടീമില്‍ ആദ്യമായി ഇടം നേടുന്നത്. 2015ല്‍ ഓസ്‌ട്രേലിയയെ ഏഷ്യ കപ്പ് കിരീടത്തിലേക്ക് നയിച്ചു.

2001ല്‍ സിഡ്‌നി യുണൈറ്റഡിലൂടെയാണ് യെഡിനാക് ക്ലബ് കരിയര്‍ ആരംഭിച്ചത്. ക്രിസ്റ്റല്‍ പാലസിനായി 165 മത്സരങ്ങള്‍ കളിച്ചു. 2016 മുതല്‍ ആസ്റ്റണ്‍ വില്ലെ താരമാണ്.

Top