ഓസ്‌ട്രേലിയന്‍ ഡിഫന്‍ഡര്‍ ആരോണ്‍ മൂയിക്ക് ഏഷ്യാ കപ്പ് നഷ്ടമാകും

ഇംഗ്ലീഷ് പ്രീമിയയര്‍ ലീഗ് ക്ലബായ ഹഡേഴ്‌സ് ഫീല്‍ഡിന്റെ താരം ആരോണ്‍ മൂയിക്ക് ഏഷ്യാ കപ്പ് നഷ്ടമാകും. ഓസ്‌ട്രേലിയന്‍ ഡിഫന്‍ഡറായ മൂയിക്ക് ഈ മാസം തുടക്കത്തില്‍ പരിക്കേറ്റിരുന്നു. പരിക്ക് സാരമല്ലെന്നും താരം ഏഷ്യാ കപ്പേലേക്ക് തിരിച്ചെത്തുമെന്നുമായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മൂയി ഫിറ്റ് ആവാന്‍ ഏഷ്യാ കപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ എങ്കിലും സമയം എടുക്കും എന്ന് ഓസ്‌ട്രേലിയന്‍ ടീം അറിയിച്ച് കഴിഞ്ഞു. പകരം ഫിറ്റായ താരങ്ങളെ കൊണ്ടു പോകാനാണ്‌ പരിശീലകന്റെ തീരുമാനം.

താരത്തിന്റെ വലതു കാല്‍മുട്ടിനാണ് പരിക്കേറ്റിരിക്കുന്നത്. അതിനാല്‍ തന്നെ നീണ്ട കാലം വിശ്രമം വേണ്ടി വരുമെന്ന് ഹഡേഴ്‌സ്ഫീല്‍ഡ് ക്ലബ് അറിയിച്ചിരുന്നു. ഏഷ്യാ കപ്പ് നിലനിര്‍ത്താന്‍ ഒരുങ്ങുന്ന ഓസ്‌ട്രേലിയക്ക് മൂയിയുടെ മാത്രമല്ല അര്‍സാനിയുടെയും സേവനം നഷ്ടമാകും. കെല്‍റ്റിക്ക് താരമായ അര്‍സാനിയും ദീര്‍ഘകാലത്തേക്ക് കളത്തിന് പുറത്താണ്.സിറിയ, ജോര്‍ദാന്‍, പലസ്തീന്‍ എന്നീ രാജ്യങ്ങള്‍ക്ക് ഒപ്പം ഗ്രൂപ്പ് ബിയിലാണ് ഓസ്‌ട്രേലിയ ഇറങ്ങേണ്ടത്.

Top