ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം സഞ്ചരിച്ച ബസ്സിന് നേരെ അഞ്ജാതരുടെ ആക്രമണം

ട്വന്റി 20 പരമ്പരയില്‍ രണ്ടാം മത്സരത്തില്‍ ഇന്ത്യയ്‌ക്കെതിരെ ജയിച്ച ഓസ്‌ട്രേലിയന്‍ ടീം സഞ്ചരിച്ച ബസ്സിന് നേരെ ആക്രമണം.

ബസ്സിന്റെ ചില്ലുകള്‍ അജ്ഞാതര്‍ എറിഞ്ഞു തകര്‍ക്കുകയായിരുന്നു. മത്സരശേഷം ഹോട്ടലിലേക്ക് മടങ്ങുന്നതിനിടെയാണ് ഓസ്‌ട്രേലിയന്‍ ടീമിന്റെ ബസ്സിന് നേരെ ആക്രമണമുണ്ടായത്.

ആക്രമണം സംബന്ധിച്ച് ഓസീസ് ഓപ്പണര്‍ ആരോണ്‍ ഫിഞ്ച് തന്റെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇടുകയും ചെയ്തു.

കല്ലേറ് കൊണ്ട് തകര്‍ന്ന ബസ്സിന്റെ ചില്ലുകളുടെ ഫോട്ടോകളും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഓസീസിനെതിരായ മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് ഇന്ത്യ തോറ്റത്. ഇന്ത്യ ഉയര്‍ത്തിയ 118 റണ്‍സ് വിജയലക്ഷ്യം ഓസ്‌ട്രേലിയ രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് മറികടന്നത്.

Top