കേരളത്തില്‍ കുടുങ്ങിയ ഓസ്ട്രേലിയന്‍ പൗരന്മാര്‍ക്ക് സ്വന്തം രാജ്യത്തേക്ക് പറക്കാം

കൊച്ചി: ലോക്ക്ഡൗണ്‍ മൂലം കേരളത്തില്‍ കുടുങ്ങിയ ഓസ്ട്രേലിയന്‍ പൗരന്മാര്‍ക്ക് സ്വന്തം രാജ്യത്തേക്ക് മടങ്ങാനുള്ള നടപടിയെടുത്ത് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍. ദക്ഷിണേന്ത്യയില്‍ പലയിടത്തായുള്ള ഓസ്ട്രേലിയന്‍ സംഘങ്ങളോടൊപ്പം ചെന്നൈയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ ഞായറാഴ്ച കേരളത്തിലുള്ള 77 പേരും യാത്ര തിരിക്കും.

സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ കുടുങ്ങിയ ഇവര്‍ ഇന്ന് അര്‍ദ്ധരാത്രിയോടെ കൊച്ചിയിലെത്തും. നാളെ പുലര്‍ച്ചെ റോഡ് മാര്‍ഗം ഇവരെ ചെന്നൈയിലെത്തിക്കും.

നേരത്തെ കേരളത്തില്‍ കുടുങ്ങിയ ബ്രിട്ടീഷ് പൗരന്മാരുടെ സംഘവും പ്രത്യേക വിമാനത്തില്‍ നാട്ടിലേക്ക് തിരിച്ചിരുന്നു. കേരളത്തിലെത്തി കൊവിഡ് ബാധിച്ച് രോഗം ഭേദമായ ബ്രിട്ടീഷ് പൗരനും തിരിച്ചവരില്‍ ഉള്‍പ്പെട്ടിരുന്നു. ഇന്ത്യയില്‍ കുടുങ്ങിയ ബ്രിട്ടീഷ് പൗരന്മാരെ നാട്ടിലെത്തിക്കാന്‍ 38 വിമാനങ്ങളാണ് ബ്രിട്ടന്‍ ഒരുക്കിയത്.

Top