ഓസ്‌ട്രേലിയന്‍ താരം ബ്രാഡ് ഹോഡ്ജ് ക്രിക്കറ്റിനോട് വിടപറയുന്നു

Brad Hodge

കാൻബറ: ഓസ്‌ട്രേലിയന്‍ ദേശീയ താരം ബ്രാഡ് ഹോഡ്ജ് ഈ സീസണോടുകൂടി ക്രിക്കറ്റ് നിര്‍ത്തുന്നു. മെല്‍ബേണ്‍ ക്ലബ്ബായ ഈസ്റ്റ് സാന്‍ഡ്രിംഗമിനു വേണ്ടി ഫൈനല്‍ മത്സരം കളിച്ച് തന്റെ കരിയറിനു അവസാനം കുറിക്കുമെന്നാണ് താരം അറിയിച്ചിരിക്കുന്നത്.

ബിഗ് ബാഷില്‍ അപ്പെന്‍ഡിസൈറ്റിസ് കാരണം പകുതി മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു താരം. ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 203 റണ്‍സ് നേടി പുറത്താകാതെ നിന്നതാണ് താരത്തിന്റെ മികച്ച പ്രകടനം. ഐപിഎല്ലിലും, മറ്റു ടി-20 ലീഗുകളിലും സ്ഥിരം സാന്നിധ്യമായിരുന്നു താരം.

1993-94 സീസണില്‍ ആദ്യ അരങ്ങേറ്റം നടത്തിയ താരം ഓസ്‌ട്രേലിയയ്ക്കായി 6 ടെസ്റ്റുകളും, 25 ഏകദിനങ്ങളും 15 ടി-20യും കളിച്ചിട്ടുണ്ട്. രാജസ്ഥാന്‍ റോയല്‍സ്, കൊച്ചി തസ്‌കേര്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് തുടങ്ങിയ ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ക്ക് പുറമേ ഗയാന ആമസോണ്‍ വാരിയേഴ്‌സ്, സെയിന്റ് കിറ്റ്‌സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്‌സ്, പേഷ്വാര്‍ സല്‍മി, അഡിലെയ്ഡ് സ്‌ട്രൈക്കേഴ്‌സ് എന്നിങ്ങനെ വിവിധ ലീഗുകളിലും താരം കളിച്ചിട്ടുണ്ട്.

Top