ധോണിയെ പോലൊരു ഫിനിഷര്‍ക്കു വേണ്ടിയുള്ള അന്വേഷണത്തിലാണ്: ഓസ്ട്രേലിയന്‍ കോച്ച്

മെല്‍ബണ്‍: എം.എസ് ധോണിയെ പോലൊരു ഫിനിഷര്‍ക്കു വേണ്ടിയുള്ള അന്വേഷണത്തിലാണെന്ന് ഓസ്ട്രേലിയന്‍ കോച്ച് ജസ്റ്റിന്‍ ലാംഗര്‍. ധോണിയെ പോലെയോ മുന്‍ താരം മൈക്കല്‍ ബെവനെ പോലെയോ മികവുള്ള ഒരു താരത്തെയാണ് ഓസീസ് ടീമിന് ഇപ്പോള്‍ ആവശ്യമെന്നുമാണ് കോച്ച് വ്യക്തമാക്കിയത്.

മുന്‍കാലങ്ങളില്‍ ഓസീസ് ടീമിന് ഈ റോളില്‍ മൈക്കല്‍ ബെവനും മൈക്ക് ഹസിയും ഉണ്ടായിരുന്നു. അവരായിരുന്നു ടീമില്‍ അക്കാര്യത്തിലെ മാസ്റ്റേഴ്സ്. എന്നാല്‍ ഫിനിഷ് റോളിലെ യഥാര്‍ഥ താരം ധോണിയാണെന്നും ഇംഗ്ലണ്ടിന് ആ റോളില്‍ ജോസ് ബട്ട്ലറുണ്ടെന്നും ഇത്തരത്തില്‍ ഒരു താരത്തെയാണ് ഇപ്പോള്‍ ഓസീസ് ടീമിന് ആവശ്യമെന്നും ലാംഗര്‍ പറഞ്ഞു.

ഈ അടുത്ത് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയില്‍ ഓസ്ട്രേലിയ 3-0ന് തോല്‍വി നേരിട്ടിരുന്നു.

Top