ന്യൂസിലാന്‍ഡിനെതിരായ ട്വന്റി 20 പരമ്പര നേടി ഓസ്‌ട്രേലിയ

ഓക്ലാന്‍ഡ്: ന്യൂസിലാന്‍ഡിനെതിരായ ട്വന്റി 20 പരമ്പര നേടി ഓസ്‌ട്രേലിയ. രണ്ടാം മത്സരത്തില്‍ കിവീസിനെ 72 റണ്‍സിന് തോല്‍പ്പിച്ചാണ് ഓസ്‌ട്രേലിയ പരമ്പര സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 174 റണ്‍സില്‍ ഓള്‍ ഔട്ടായി. മറുപടി പറഞ്ഞ കിവീസ് സംഘത്തിന് 102 റണ്‍സെ എടുക്കാനെ സാധിച്ചുള്ളു.

മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലാന്‍ഡ് ബൗളിംഗ് തിരഞ്ഞെടുത്തു. ട്രാവിസ് ഹെഡ് നല്‍കിയ തകര്‍പ്പന്‍ തുടക്കമാണ് ഓസ്‌ട്രേലിയയെ മികച്ച സ്‌കോറിലേക്ക് എത്തിച്ചത്. 22 പന്തില്‍ രണ്ട് ഫോറും അഞ്ച് സിക്‌സും സഹിതം ഹെഡ് 45 റണ്‍സെടുത്തു. മിച്ചല്‍ മാര്‍ഷ് 26, പാറ്റ് കമ്മിന്‍സ് 28 എന്നിങ്ങനെയും സ്‌കോര്‍ ചെയ്തു.

നാല് വിക്കറ്റെടുത്ത ലോക്കി ഫെര്‍ഗൂസനാണ് ഓസ്‌ട്രേലിയയെ തകര്‍ത്തത്. മറുപടി പറഞ്ഞ കിവീസ് നിരയില്‍ 42 റണ്‍സെടുത്ത ഗ്ലെന്‍ ഫിലിപ്‌സിന് മാത്രമാണ് പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞത്. നാല് വിക്കറ്റെടുത്ത ആദം സാമ്പ കിവീസിനെ വീഴ്ത്തുന്നതില്‍ നിര്‍ണായകമായി.

Top