വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഓസ്ട്രേലിയയ്ക്ക് 10 വിക്കറ്റ് ജയം

അഡ്ലൈഡ്: വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഓസ്ട്രേലിയയ്ക്ക് 10 വിക്കറ്റ് ജയം. മൂന്നാം ദിവസം ആറിന് 73 എന്ന നിലയിലാണ് ഓസ്ട്രേലിയ ബാറ്റിംഗ് പുഃനരാരംഭിച്ചത്. 47 റണ്‍സ് കൂടെ കൂട്ടിച്ചേര്‍ത്ത് വിന്‍ഡീസ് അവശേഷിച്ച നാല് വിക്കറ്റ് കൂടെ നഷ്ടപ്പെടുത്തി. രണ്ടാം ഇന്നിംഗ്സില്‍ വെസ്റ്റ് ഇന്‍ഡീസ് 120 റണ്‍സില്‍ ഓള്‍ ഔട്ടായി. 25 റണ്‍സിന്റെ ലീഡാണ് സന്ദര്‍ശകര്‍ സ്വന്തമാക്കിയത്.

നേരത്തെ ഒന്നാം ഇന്നിംഗ്സില്‍ വെസ്റ്റ് ഇന്‍ഡീസ് 188 റണ്‍സെടുത്തു. ഇതിന് മറുപടിയായി ഓസീസ് ഒന്നാം ഇന്നിംഗ്സില്‍ 283 റണ്‍സും നേടി. 95 റണ്‍സിന്റെ ലീഡാണ് ഓസീസ് ഒന്നാം ഇന്നിംഗ്സില്‍ കുറച്ചത്. രണ്ട് ടെസ്റ്റുകളുടെ പരമ്പരയില്‍ ഓസ്ട്രേലിയ 1-0ത്തിന് മുന്നിലെത്തി.

ചെറിയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഓസ്ട്രേലിയ വിക്കറ്റ് നഷ്ടം ഉണ്ടാക്കിയില്ല. ഒമ്പത് റണ്‍സെടുത്ത ഉസ്മാന്‍ ഖ്വാജ റിട്ടയര്‍ഡ് ഹര്‍ട്ടായി. ഇതോടെ വിജയറണ്‍ കുറിക്കാന്‍ മാര്‍നസ് ലബുഷെയ്ന് എത്തേണ്ടി വന്നു. സ്റ്റീവ് സ്മിത്ത് 11 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

Top