ഇംഗ്ലണ്ടിനെ തറപറ്റിച്ച് ആഷസ് പരമ്പര തൂത്തുവാരി ഓസ്ട്രേലിയ

ഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിലും ഓസ്ട്രേലിയയ്ക്ക് വിജയം. 14 റണ്‍സിനും ഇന്നിംഗ്സിനുമാണ് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചത്.

82 റണ്‍സിന്റെ ലീഡ് വഴങ്ങിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സില്‍ 68 റണ്‍സിനാണ് പുറത്തായത്. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര 3-0 ന് ഓസ്ട്രേലിയ സ്വന്തമാക്കി.

4-1-7-6 സ്‌കോറോടെ സ്‌കോട്ട് ബോളന്‍ഡാണ് കളിയിലെ താരം. ഓള്‍ റൗണ്ടര്‍ കാമറൂണ്‍ ഗ്രീനാണ് ഇംഗ്ലണ്ടിന്റെ ജേംസ് ആന്‍ഡേഴ്സനെ പുറത്താക്കി കളി അവസാനിപ്പിച്ചത്.

Top