വനിത ക്രിക്കറ്റിനോടുള്ള താലിബാന്‍ നയം; അഫ്ഗാനുമായുള്ള ടെസ്റ്റ് മത്സരത്തില്‍ നിന്ന് പിന്‍മാറി ഓസ്‌ട്രേലിയ

സിഡ്നി: ക്രിക്കറ്റ് ഉള്‍പ്പെടെയുള്ള കായിക വിനോദങ്ങള്‍ക്ക് വനിതകളെ അനുവദിക്കില്ലെന്ന താലിബാന്റെ സമീപനത്തില്‍ പ്രതിഷേധിച്ച് അഫ്ഗാന്‍ പുരുഷ ടീമുമായുള്ള ടെസ്റ്റ് മത്സരത്തില്‍ നിന്ന് ഓസ്‌ട്രേലിയ പിന്‍മാറി.

ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രത്തിലെ ആദ്യത്തെ ടെസ്റ്റ് നവംബര്‍ 27 മുതല്‍ ഹൊബാര്‍ട്ടില്‍ ആരംഭിക്കാനിരിക്കെയായിരുന്നു മത്സരത്തിന് ആതിഥേയത്വം വഹിക്കില്ലെന്ന് ഓസീസ് അറിയിച്ചത്.

ആഗോളതലത്തില്‍ വനിതാ ക്രിക്കറ്റിന്റെ വളര്‍ച്ചയില്‍ പങ്കുവഹിക്കുക എന്നത് ക്രിക്കറ്റ് ഓസ്ട്രേലിയയെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. എല്ലാവര്‍ക്കും വേണ്ടിയുള്ള കായികയിനമാണ് ക്രിക്കറ്റ്. ക്രിക്കറ്റില്‍ എല്ലാ തലത്തിലും സ്ത്രീകളെ പിന്തുണയ്ക്കുന്നു.

താലിബാന്‍ അഫ്ഗാനിസ്ഥാനിലെ വനിത ക്രിക്കറ്റിനെ പിന്തുണയ്ക്കില്ലെന്ന് മാധ്യമവാര്‍ത്തകളില്‍ നിന്ന് മനസിലാക്കുന്നു. അതിനാല്‍ ഹൊബാര്‍ട്ടില്‍ നടക്കേണ്ട ടെസ്റ്റ് മത്സരത്തില്‍ നിന്ന് പിന്‍മാറുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ല’, ക്രിക്കറ്റ് ഓസ്‌ട്രേലിയ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

 

Top