പുതുവത്സരത്തിൽ ലോകത്തെ ഏറ്റവും വലിയ വെടിക്കെട്ടുമായി ഓസ്‌ട്രേലിയ

ഓസ്‌ട്രേലിയ : ലോകത്തെ ഏറ്റവും മികച്ച വെടിക്കെട്ടോടെ ഓസ്‌ട്രേലിയയും പുതുവർഷത്തെ വരവേറ്റു. ഓസ്‌ട്രേലിയയിലെ സിഡ്‌നി ഹാർബറിലാണ് ലോകത്തെ ഏറ്റവും വർണാഭമായ കരിമരുന്ന് പ്രയോഗം നടക്കുന്നത്.

കൊവിഡ് പശ്ചാത്തലത്തിൽ മെൽബൺ, ബ്രിസ്‌ബെയ്ൻ, അഡ്‌ലെയ്ഡ് എന്നിവിടങ്ങളിലുള്ള വെടിക്കെട്ട് മാറ്റിവച്ചിരുന്നു. എല്ലാ വർഷവും ദശലക്ഷക്കണക്കിന് പേരാണ് പുതുവത്സര ദിനത്തിൽ ഈ വിസമയക്കാഴ്ച കാണാൻ മാത്രം സിഡ്‌നി ഹാർബറിൽ എത്തിച്ചേരുന്നത്.

Top