മൂന്ന് ഏകദിന പരമ്പരയില്‍ പങ്കെടുക്കാനായി ഓസ്‌ട്രേലിയ വീണ്ടും ഇന്ത്യയിലേയ്ക്ക്

2020 ജനുവരിയില്‍ ഏകദിന പരമ്പരക്കായി ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം ഇന്ത്യയിലെത്തും. മൂന്ന് ഏകദിന മത്സരങ്ങള്‍ക്കായാണ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം ഇന്ത്യയിലെത്തുന്നത്. ഐസിസി യുടെ ഫ്യൂച്ചര്‍ ടൂര്‍ പ്രോഗ്രാം അനുസരിച്ചു നടക്കുന്ന പരമ്പര ഏതൊക്കെ തീയതികളിലാകും നടക്കുക എന്ന് തീരുമാനമായിട്ടില്ല.

പരമ്പര അടുത്ത വര്‍ഷം ആദ്യം നടത്തരുതെന്നും മത്സരം കുറച്ച് വൈകി നടത്തിയാല്‍ മതി എന്നും ഒസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം ബിസിസിഐ യോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബിസിസിഐ ഈ ആവിശ്യം അംഗീകരിച്ചില്ല. നേരത്തെ തീരുമാനിച്ചതിലും കുറേ കൂടി നേരത്തെ പരമ്പര നടത്താനാണ് ബിസിസിഐയുടെ തീരുമാനം എന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ പങ്കെടുക്കുന്നത് ഉറപ്പിച്ചതോടെ ഈ സമയം നാട്ടില്‍ ന്യൂസിലന്‍ഡിനെതിരെ നടത്താനിരുന്ന ഏകദിന പരമ്പരയില്‍ നിന്ന് ഓസ്‌ട്രേലിയ പിന്‍മാറേണ്ടിവരും.

Top