പാകിസ്ഥാനെതിരെ വിജയം സ്വന്തമാക്കി ഓസ്‌ട്രേലിയ

aus

ട്രൈ സീരീസിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാനെതിരെ വിജയം സ്വന്തമാക്കി ഓസ്‌ട്രേലിയ .പാകിസ്ഥാന്‍ ഉയര്‍ത്തിയ 117 റണ്‍സിന്റെ വിജയലക്ഷ്യം 10.5 ഓവറില്‍ ഒമ്പത് വിക്കറ്റുകള്‍ ബാക്കി നില്‍ക്കെ ഓസ്‌ട്രേലിയ മറികടന്നു. ഡാര്‍സി ഷോര്‍ട്ട് 14 പന്തില്‍ 15 റണ്‍സ് നേടി പുറത്തായപ്പോള്‍ ആരോണ്‍ ഫിഞ്ച് 33 പന്തില്‍ 68 റണ്‍സും ട്രാവിസ് ഹെഡ് 18 പന്തില്‍ 20 റണ്‍സും നേടി പുറത്താകാതെ നിന്നു.

ഹസന്‍ അലിയ്ക്കാണ് വിക്കറ്റ്. നാല് ഓവറില്‍ എട്ട് റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് നേടിയ ബില്ലി സ്റ്റാന്‍ലേക്കാണ് ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാനെ 116 എന്ന കുറഞ്ഞ സ്‌കോറില്‍ ചുരുക്കിക്കെട്ടിയത്. 33 പന്തില്‍ നിന്ന് 4 ബൗണ്ടറിയും 6 സിക്‌സും അടക്കമാണ് ഫിഞ്ച് തന്റെ 68 റണ്‍സ് നേടിയത്.

Top