അർധസെഞ്ചുറി തീർത്ത് സുന്ദർ – താക്കൂർ സഖ്യം; ഇന്ത്യ ഭേദപ്പെട്ട നിലയിൽ

ബ്രിസ്‌ബെയ്ന്‍: ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ടെസ്റ്റിന്റെ മൂന്നാം ദിനം ഇന്നിങ്സിലെ ആദ്യ അർധസെഞ്ചുറി നേട്ടവുമായി അരങ്ങേറ്റക്കാരൻ വാഷിങ്ടൻ സുന്ദർ – ഷാർദുൽ താക്കൂർ സഖ്യം. ഇതോടെ ഇന്ത്യ ഓസീസിനെതിരെ ഭേദപ്പെട്ട നിലയിൽ. ഇരുവരും 67 റൺസാണ് കൂട്ടിച്ചേർത്തത്. ഓസീസിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 369നെതിരെ 87 ഓവറിൽ 253 റണ്‍സെടുക്കുന്നതിനിടെ ഇന്ത്യയ്ക്ക് ആറു വിക്കറ്റുകള്‍ നഷ്ടമായി. നാലു വിക്കറ്റ് കയ്യിലിരിക്കെ ഓസീസ് സ്കോറിനേക്കാൾ 116 റൺസ് പിന്നിലാണ് ഇന്ത്യ. സുന്ദർ 38 റണ്‍സോടെയും താക്കൂർ 33 റൺസോടെയും ക്രീസിൽ.

29 പന്തില്‍ നിന്ന് 23 റണ്‍സെടുത്ത ഋഷഭ് പന്താണ് അവസാനം പുറത്തായ താരം. മൂന്നാം ദിനം രണ്ടിന് 62 റണ്‍സെന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് സ്‌കോര്‍ 105-ല്‍ എത്തിയപ്പോള്‍ ചേതേശ്വര്‍ പൂജാരയെ നഷ്ടമായി. 25 റണ്‍സാണ് പൂജാരയുടെ അക്കൗണ്ടിലുള്ളത്. പിന്നാലെ 37 റണ്‍സെടുത്ത ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയും മടങ്ങി. ഉച്ചഭക്ഷണത്തിനു ശേഷമുള്ള ആദ്യ ഓവറില്‍ തന്നെ മായങ്ക് അഗര്‍വാളിനെ (38) പുറത്താക്കി ഓസ്‌ട്രേലിയയുടെ ജോഷ് ഹെയ്‌സല്‍വുഡ് ഇന്ത്യയെ ഞെട്ടിച്ചു. ഓസ്‌ട്രേലിയക്ക് വേണ്ടി ജോഷ് ഹേസല്‍വുഡ് രണ്ടും മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, നഥാന്‍ ലിയോണ്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. വാഷിങ്ടണ്‍ സുന്ദര്‍ (22*), ഷാര്‍ദുല്‍ താക്കൂര്‍ (12*) എന്നിവരാണ് ഇപ്പോള്‍ ക്രീസില്‍.

Top