വനിത ടി20 ലോകകപ്പ്; ബംഗ്ലാദേശിനെതിരെ ഓസ്‌ട്രേലിയയ്ക്ക് മികവാര്‍ന്ന വിജയം

നിത ടി20 ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ ഓസ്‌ട്രേലിയയ്ക്ക് മികവാര്‍ന്ന വിജയം. 189 റണ്‍സെന്ന ലക്ഷ്യം ചേസ് ചെയ്തിറങ്ങിയ ബംഗ്ലാദേശിനെ 9 വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സിലേക്ക് എറിഞ്ഞൊതുക്കിയാണ് ഓസ്‌ട്രേലിയ വിജയം സ്വന്തമാക്കിയത്.

ഓപ്പണിംഗ് കൂട്ടുകെട്ടായ അലൈസ ഹീലിയും(83) ബെത്ത് മൂണിയും(83) കളംനിറഞ്ഞാടി. 36 റണ്‍സ് നേടിയ ഫര്‍ഗാന ഹോക്ക് മാത്രമാണ് ബംഗ്ലാദേശ് നിരയില്‍ പൊരുതി നോക്കിയത്.

ഓസ്‌ട്രേലിയയ്ക്ക് വേണ്ടി മെഗാന്‍ ഷൂട്ട് മൂന്നും ജെസ്സ് ജോന്നാസെന്‍ രണ്ടും വിക്കറ്റ് നേടി. രണ്ട് ബംഗ്ലാദേശ് താരങ്ങള്‍ റണ്ണൗട്ട് രൂപത്തിലും പുറത്തായി.

Top