അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് മോശം തുടക്കം

ഡ്‌ലെയ്ഡ് ടെസ്റ്റ് പരമ്പരയിലെ ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ ഇന്ത്യക്കു തകര്‍ച്ചയോടെ തുടക്കം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്ക് 110 റണ്‍സ് എടുക്കുന്നതിനിടെ അഞ്ചു മുന്‍നിര വിക്കറ്റുകളാണ് നഷ്ടമായത്.

ഇന്ത്യന്‍ സ്‌കോര്‍ മൂന്നില്‍നില്‍ക്കെ കെ.എല്‍.രാഹുല്‍ (2) ജോഷ് ഹെയ്‌സല്‍വുഡിന് ഇരയായി മടങ്ങി. പൃഥ്വി ഷായ്ക്കു പകരം ഓപ്പണര്‍ സ്ഥാനത്ത് എത്തിയ മുരളി വിജയ് (11) സ്റ്റാര്‍ക്കിനു മുന്നില്‍ വീണു. ഏറെ പ്രതീക്ഷകളുമായി എത്തിയ നായകന്‍ വിരാട് കോഹ്ലി (3) യുടെ ഊഴമായിരുന്നു പിന്നീട്. പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ ഉജ്ജ്വല ക്യാച്ചിലൂടെ ഉസ്മാന്‍ ഖവാജയാണ് കോഹ്ലിയെ മടക്കിയത്. മോശം ഷോട്ടിന് ക്ഷണിച്ച് അജിന്‍ക്യ രഹാനെ (13) യും പവലിയനില്‍ തിരിച്ചെത്തി. 37 റണ്‍സായിരുന്നു രോഹിത് എടുത്തത്.

103 പന്തില്‍ 27 റണ്‍സുമായി ബാറ്റ് ചെയ്യുന്ന പുജാരയ്ക്ക് 16 റണ്‍സുമായി ഋഷഭ് പന്താണ് കൂട്ട്.

Top