ഇന്ത്യയില്‍ നിന്നും ആദ്യ യാത്രാ വിമാനം ഓസ്ട്രേലിയലിൽ എത്തി

സിഡ്‌നി : ഇന്ത്യയില്‍ നിന്നും ആദ്യ യാത്രാ വിമാനം ഓസ്ട്രേലിയലിൽ എത്തി. ഓസ്‌ട്രേലിയക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കിയതോടെയാണ് യാത്രക്കാരുമായി ആദ്യ വിമാനം രാജ്യത്തെത്തിയത്. ഏഴുപത് യാത്രക്കാരുമായുള്ള വിമാനം  ഇന്ന് രാവിലെയാണ് ഡാര്‍വിന്‍ വിമാനത്താവളത്തിലിറങ്ങിയത്.

150 പേരാണ് ഓസ്‌ട്രേലിയയിലേക്ക് പോകാന്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നതെങ്കിലും എഴുപതോളം പേരില്‍ ചിലര്‍ കോവിഡ് പോസിറ്റീവ് ആകുകയും ചിലര്‍ ക്ലോസ് കോണ്‍ടാക്ടില്‍ ഉള്‍പ്പെടുകയുമായിരുന്നു. ഇതോടെയാണ് 70 പേരുമായി വിമാനം ഡല്‍ഹിയില്‍നിന്ന് പറന്നുയര്‍ന്നതെന്ന് നോര്‍ത്തേണ്‍ ടെറിറ്ററി ഹെല്‍ത്ത് വക്താവ് പറഞ്ഞു.

കോവിഡ് നെഗറ്റീവ് ആകുന്നതുവരെ ഇവര്‍ ഇന്ത്യയില്‍ തുടരും. ഓസ്‌ട്രേലിയയില്‍ എത്തിവരെ ഹവാര്‍ഡ് സ്പ്രിങ്ങിലെ ക്വാറന്റീന്‍ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. ഈമാസം ആദ്യമാണ് ഇന്ത്യയില്‍ നിന്ന് എത്തുന്ന ഓസ്‌ട്രേലിയക്കാരെ അറസ്റ്റു ചെയ്ത് ജയിലില്‍ അടയ്ക്കുമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇതിന്റെ കാലാവധി ഇന്നലെ അര്‍ധരാത്രിയില്‍ അവസാനിച്ചിരുന്നു.

Top