ഒടുവില്‍ ആസ്‌ട്രേലിയ കനിഞ്ഞു; ഒടുവില്‍ ഗ്രേറ്റ് ബാരിയര്‍ റീഫിന് മോചനം അരികെ

coral1

സിഡ്‌നി: ലോക പൈതൃക പട്ടികയില്‍ ഇടംനേടിയതും ലോകത്തിലെ ഏറ്റവും വലിയ പവിഴ പുറ്റുകളുടെ സങ്കേതവുമായ ആസ്‌ട്രേലിയയിലെ ‘ഗ്രേറ്റ് ബാരിയര്‍ റീഫിന്റെ’ പുനരുദ്ധാരണത്തിനും സംരക്ഷണത്തിനുമായി ആസ്‌ട്രേലിയ 50 കോടി ഡോളര്‍ നീക്കിവച്ചു.

ആഗോള താപനത്തെ തുടര്‍ന്ന് കടല്‍ ചൂടുപിടിക്കുകയും ഇതിനെ തുടര്‍ന്ന് പവിഴപ്പുറ്റുകള്‍ നശിച്ചു തുടങ്ങിയ സാഹചര്യത്തിലാണ് രാജ്യത്തിന്റെ ഈ നടപടി.കാലാവസ്ഥ വ്യത്യാനം മാത്രമല്ല, ജല മലീനികരണവും, ഒരു തരം നക്ഷത്രമത്സ്യങ്ങള്‍ പെരുകിയതും പവിഴപുറ്റുകള്‍ക്ക് ഭീഷണിയായി മാറിയിരിക്കുകയാണ്.

ജലത്തിന്റെ ഗുണമേന്മ വര്‍ധിപ്പിക്കാനും പവിഴപ്പുറ്റുകളെ നശിപ്പിക്കുന്ന ജീവികളെ നിയന്ത്രിക്കാനും പുനരുദ്ധാരണ പ്രവൃത്തികള്‍ വ്യാപിപ്പിക്കാനുമാണ് തുക വിനിയോഗിക്കുന്നതെന്ന് ആസ്‌ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍കം ടേണ്‍ബുള്‍ വ്യക്തമാക്കി.

പവിഴപ്പുറ്റ് സംരക്ഷണത്തിനായി ഇതുവരെ നീക്കിവെച്ചതില്‍ ഏറ്റവും വലിയ തുകയാണിതെന്നും 64,000 തൊഴിലുകള്‍ ഇതുമായി ബന്ധപ്പെട്ടുണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ആസ്‌ട്രേലിയയുടെ സമ്പദ്‌വ്യവസ്ഥയിലേക്ക് വര്‍ഷത്തില്‍ 640 കോടി ഡോളറാണ് റീഫ് സംഭാവനചെയ്യുന്നത്.
coral5

വടക്കുകിഴക്കന്‍ ഓസ്ട്രേലിയയിലെ ക്വീന്‍സ് ലാന്‍ഡിന്റെ തീരത്ത് വ്യാപിച്ചു കിടക്കുന്ന ഗ്രേറ്റ് ബാരിയര്‍ റീഫ് എന്നന്നേക്കുമായി ഇല്ലാതാകുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 1500ലേറെ മത്സ്യങ്ങളും ചെറുജീവികളും ഉള്‍പ്പെടെ വന്‍ ജൈവസമ്പത്താണ് ഇവിടെ ഉള്ളത്. കടലിന്റെ അടിയില്‍ 1400 മൈല്‍ നീളത്തില്‍ പല നിറങ്ങളിലാണ് ഈ പവിഴപ്പുറ്റുകള്‍ വ്യാപിച്ചുകിടക്കുന്നത്.

ആഗോളതാപനവും, ഫാക്ടറികളില്‍ നിന്നും മറ്റും തീരങ്ങളിലേക്ക് ഒഴുക്കി വിടുന്ന മാലിന്യവുമാണ് പവിഴപ്പുറ്റുകളുടെ നാശത്തിന് പ്രധാനകാരണം. നിലവില്‍ 30 ശതമാനത്തോളം പവിഴപുറ്റുകള്‍ നശിച്ചുവെന്നാണ് റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തല്‍.

അതേസമയം പവിഴ പുറ്റുകള്‍ ബ്ലീച്ചിങ്ങിന് വിധേയമാകുന്നുവെന്നാണ് റിപ്പോര്‍ട്ട്. 1998 മുതലാണ് ബ്ലീച്ചിങ്ങ് കണ്ടു തുടങ്ങിയത്. തുടര്‍ന്ന് 2000, 2016,2017 തുടങ്ങിയ കാലഘട്ടത്തിലും തീരം ബ്ലീച്ചിങ്ങിന് വിധേയമായിരുന്നു.

coral3-640x360

പവിഴപ്പുറ്റുകള്‍ക്കുള്ളില്‍ സഹകരണവര്‍ത്തിത്തോടെ ‘സുസൈയ്ന്‍ തെലായ്’ എന്ന ചില ആല്‍ഗകള്‍ പറ്റിപിടിച്ചു ജീവിക്കുന്നുണ്ട്. ഇവയാണ് പവിഴപ്പുറ്റുകള്‍ക്ക് പല നിറങ്ങള്‍ നല്‍കുന്നത്. പവിഴപ്പുറ്റുകളിലെ മാലിന്യം നീക്കുന്നതും ഈ ആല്‍ഗകളാണ്.

എന്നാല്‍ മലിനീകരണവും, ജലത്തിന്റെ താപവും വര്‍ധിക്കുമ്പോള്‍ ആല്‍ഗകള്‍ പവിഴപ്പുറ്റു ഉപേക്ഷിച്ച് പോകുന്നു. ഇതോടെ പവിഴപ്പുറ്റുകള്‍ നിറമില്ലാതായി തീരുന്നു. ഇതിനെയാണ് ”ബ്ലീച്ചിങ്ങ്” എന്നു പറയുന്നത്. ആഗോള താപനം ഇപ്പോള്‍ രേഖപ്പെടുത്തിയത് 2 ഡിഗ്രിയാണ്. ഇത്രയും ചൂടില്‍ പവിഴപ്പുറ്റുകള്‍ക്കുള്ളില്‍ കഴിയുന്ന ആല്‍ഗകള്‍ക്ക് നില്‍ക്കാന്‍ കഴിയില്ല.

മത്സ്യബന്ധനവും സംരക്ഷണപ്രവര്‍ത്തനങ്ങളും ടൂറിസവുമെല്ലാമായി കോടിക്കണക്കിനു പേര്‍ ഗ്രേറ്റ് ബാരിയര്‍ റീഫിനെ ആശ്രയിച്ച് ജീവിക്കുന്നുണ്ട്. ടൂറിസം വരുമാനത്തിലൂടെ മാത്രം ഓസ്ട്രേലിയയ്ക്ക് പ്രതിവര്‍ഷം 640 കോടി ഡോളര്‍ വരെ ഗ്രേറ്റ് ബാരിയര്‍ റീഫില്‍ നിന്ന് ലഭിക്കുന്നുണ്ട്.

Top