ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരം; 30000 കാണികളെ അനുവദിച്ച് ഓസ്‌ട്രേലിയ

മെല്‍ബണ്‍: മെല്‍ബണ്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരം കാണാൻ 30000 കാണികളെ അനുവദിച്ച് ഓസ്‌ട്രേലിയ. 25000 പേര്‍ക്കായിരുന്നു ആദ്യം അനുമതി നല്‍കിയിരുന്നത്. എന്നാല്‍ തുടര്‍ച്ചയായ നാല്പതാമത്തെ ദിവസവും കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതിനെത്തുടര്‍ന്നാണ് കായികമന്ത്രാലയം ഇങ്ങനൊരു തീരുമാനത്തിലെത്തിയത്. 2020 മാര്‍ച്ചിനു ശേഷം ഇതാദ്യമായാണ് രാജ്യത്ത് ഇത്രയധികം കാണികള്‍ക്ക് കളി കാണാന്‍ അവസരം ലഭിക്കുന്നത്. കായികമന്ത്രി മാര്‍ട്ടിന്‍ പകുലയാണ് ഇക്കാര്യം അറിയിച്ചത്.

നാലു ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യയ്‌ക്കെതിരെ ഓസിസ് കളിക്കുക. ബോക്‌സിങ് ഡേ ടെസ്റ്റ് എന്ന പേരിലാണ് രണ്ടാം ടെസ്റ്റ് അറിയപ്പെടുന്നത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ മത്സരം നിര്‍ണായകമാണ്. ആദ്യ ടെസ്റ്റ് കഴിയുന്നതോടെ ക്യാപ്റ്റൻ വിരാട് കോലി നാട്ടിലേക്ക് മടങ്ങും. കോലിയുടെ അഭാവത്തില്‍ അജിങ്ക്യ രഹാനെയാണ് ടീമിനെ നയിക്കുക.

Top