കളി 8 ഓവർ; ഓസ്ട്രേലിയ ബാറ്റ് ചെയ്യും; ഇരു ടീമിലും മാറ്റങ്ങൾ

ന്ത്യക്കെതിരായ രണ്ടാം ടി-20യിൽ ഓസ്ട്രേലിയ ബാറ്റ് ചെയ്യും. ടോസ് നേടിയ നായകൻ രോഹിത് ശർമ ഓസീസിനെ ബാറ്റിംഗിനയക്കുകയായിരുന്നു. നനഞ്ഞ ഔട്ട്ഫീൽഡ് കാരണം ടോസ് വൈകിയതിനാൽ ഒരു ഇന്നിംഗ്സിൽ എട്ട് ഓവർ മാത്രമേ ഉണ്ടാവൂ. രണ്ട് ഓവറാവും പവർ പ്ലേ. ഒരു ബൗളർക്ക് പരമാവധി 2 ഓവർ എറിയാം. ഇന്ത്യൻ ടീമിൽ രണ്ട് മാറ്റങ്ങളുണ്ട്. ഉമേഷ് യാദവിനു പകരം ജസ്പ്രീത് ബുംറയും ഭുവനേശ്വർ കുമാറിനു പകരം ഋഷഭ് പബ്തും കളിക്കും. ഓസീസ് നിരയിലും രണ്ട് മാറ്റങ്ങളുണ്ട്. ജോഷ് ഇംഗ്ലിസും പരുക്കേറ്റ നതാൻ എല്ലിസും പുറത്തിരിക്കും. ഷോൺ ആബട്ടും ഡാനിയൽ സാംസും ആണ് പകരം കളിക്കുക.

നാഗ്പൂരിലെ വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ രാത്രി ഏഴിനാണ് മത്സരം തീരുമാനിച്ചിരുന്നത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയ 4 വിക്കറ്റിനു വിജയിച്ചിരുന്നു.

Top