ന്യൂസിലാന്‍ഡിനെതിരായ ട്വന്റി 20 പരമ്പര തൂത്തുവാരി ഓസ്‌ട്രേലിയ

ഓക്ലാന്‍ഡ്: ന്യൂസിലാന്‍ഡിനെതിരായ ട്വന്റി 20 പരമ്പര തൂത്തുവാരി ഓസ്‌ട്രേലിയ. ഇന്ന് നടന്ന മൂന്നാം മത്സരത്തില്‍ ഓസ്‌ട്രേലിയ 27 റണ്‍സിന് വിജയിച്ചു. പല തവണ മഴ വില്ലനായെത്തിയ മത്സരത്തില്‍ ഡക്വര്‍ത്ത് ലൂയിസ് നിയമപ്രകാരാമാണ് ഓസ്‌ട്രേലിയയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 10.4 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സെടുത്തു.

മറുപടി ബാറ്റിംഗില്‍ ഗ്ലെന്‍ ഫിലിപ്‌സ് പുറത്താകാതെ 40 റണ്‍സെടുത്തു. മറ്റാരും വിജയലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്യാതിരുന്നപ്പോള്‍ മൂന്നാം മത്സരത്തിലും കിവീസ് പരാജയപ്പെട്ടു.

ഡക്വര്‍ത്ത് ലൂയിസ് നിയമത്തില്‍ കിവീസിന്റെ ലക്ഷ്യം 10 ഓവറില്‍ 126 റണ്‍സായിരുന്നു. എന്നാല്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സെടുക്കാനെ ന്യൂസിലാന്‍ഡിന് സാധിച്ചുള്ളു. മത്സരത്തില്‍ ടോസ് നേടിയ കിവീസ് ഓസ്‌ട്രേലിയയെ ബാറ്റിംഗിനയച്ചു. ട്രാവിസ് ഹെഡ് 33, മാറ്റ് ഷോര്‍ട്ട് 27, ഗ്ലെന്‍ മാക്സ്വെല്‍ 20 എന്നിവര്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. മഴമൂലം 15 ഓവറായി നിശ്ചയിച്ച ആദ്യ ഇന്നിംഗ്‌സില്‍ 10.4 ഓവര്‍ ബാറ്റ് ചെയ്യാനെ ഓസ്‌ട്രേലിയയ്ക്ക് സാധിച്ചുള്ളു.

Top