ഓസ്‌ട്രേലിയയ്ക്ക് തിരിച്ചടി; പരിക്കേറ്റ ഷോണ്‍ മാര്‍ഷ് ലോകകപ്പ് ടീമില്‍ നിന്ന് പുറത്ത്

സ്‌ട്രേലിയയ്ക്ക് വന്‍ തിരിടച്ചടി. പരിക്കേറ്റ ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ ഷോണ്‍ മാര്‍ഷ് ലോകകപ്പ് ടീമില്‍ നിന്ന് പുറത്ത്. കഴിഞ്ഞ ദിവസം പരിശീലനത്തിനിടെയായിരുന്നു മാര്‍ഷലിന് കൈത്തണ്ടയ്ക്ക് പരിക്കേറ്റത്. മാര്‍ഷലിന് പകരക്കാരനായി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ പീറ്റര്‍ ഹാന്‍സ്‌കോമ്ബിനാണ് ഓസ്‌ട്രേലിയ ടീമില്‍ എത്തുക.

നെറ്റ്‌സില്‍ ബാറ്റ് ചെയ്യുന്നതിനിടെ പാറ്റ് കമ്മിന്‍സെറിഞ്ഞ പന്ത് മാര്‍ഷിന്റെ വലത് കൈത്തണ്ടയില്‍ കൊള്ളുകയായിരുന്നു. മാര്‍ഷലിന്റെ കൈത്തണ്ടയ്ക്ക് ഗുരുതര പരിക്കുള്ളതിനാല്‍ ശാസ്ത്രക്രിയ അവശ്യമാണെന്ന് പറഞ്ഞതിനാലാണ് ലോകകപ്പില്‍ നിന്ന് പുറത്തായത്.

Top