ഇന്ത്യക്കാര്‍ ഏറ്റവുമധികം ഉപയോഗിച്ചിരുന്ന 457 വിസ പദ്ധതി ഓസ്‌ട്രേലിയ അസാധുവാക്കി

മെല്‍ബണ്‍: ഇന്ത്യക്കാര്‍ ഏറ്റവുമധികം ഉപയോഗിച്ചിരുന്ന തൊഴിലുടമയുടെ ഉത്തരവാദിത്തത്തില്‍ ലഭ്യമാക്കിയിരുന്ന 457 വിസ പദ്ധതി ഓസ്‌ട്രേലിയ അസാധുവാക്കി. ഇംഗ്ലീഷ് ഭാഷയില്‍ നല്ല പരിഞ്ജാനവും ജോലി വൈദഗ്ധ്യവുമുള്ളവര്‍ക്ക് മാത്രമേ ഇനിമുതല്‍ വിസ ലഭിക്കുകയുള്ളു. നാലുവര്‍ഷത്തേക്കും രണ്ടു വര്‍ഷത്തേക്കുമുള്ള വിസകള്‍ക്കുള്‍പ്പെടെ നിയമം ബാധകമാണ്.

വൈദഗ്ധ്യമുള്ള ജോലികളില്‍ ഓസ്‌ട്രേലിയക്കാരില്ലാത്ത സാഹചര്യത്തില്‍ വിദേശികളെ നാലു വര്‍ഷത്തേക്ക് നിയമിക്കാന്‍ അനുവദിക്കുന്നതാണ് 457 വിസ പദ്ധതി. വിസയില്‍ അടുത്ത ബന്ധുക്കളെയും കൂടെ താമസിപ്പിക്കാന്‍ സൗകര്യം നല്‍കിയിരുന്നു. എന്നാല്‍ ഈ വിസ വളരെ എളുപ്പത്തില്‍ നേടിയെടുക്കാവുന്നതാണെന്ന വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്.

Top