ശുചിത്വമില്ലായ്മ; ഓസ്‌ട്രേലിയയിലെ ഒരു സ്‌കൂളില്‍ 200കുട്ടികള്‍ക്ക് പനിബാധ

സിഡ്‌നി: ഓസ്‌ട്രേലിയയിലെ ഒരു സ്‌കൂളില്‍ 200 കുട്ടികള്‍ക്ക് പനിബാധ. ക്യൂന്‍സ് ലാന്‍ഡിലെ മിഡില്‍ പാര്‍ക്ക് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് പനി ബാധിച്ചത്. സപെഷ്യലിസ്റ്റ് ക്ലീനിംങ്ങ് സ്റ്റാഫ് ടീമിനെ സ്‌കൂളിലേക്ക് അയച്ചിരുന്നുവെന്ന് ഷിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. കുട്ടികള്‍ സ്‌കൂളില്‍ ഹാജരായില്ലെങ്കിലും , കൂടുതല്‍ കുട്ടികള്‍ക്ക് പകരാതിരിക്കാന്‍ , കുട്ടികളെ വീടുകളില്‍ താമസിപ്പിക്കണെമെന്ന് പ്രിന്‍സിപ്പല്‍ ആനി കിച്ചിന്‍ വ്യക്തമാക്കി. പനിബാധയക്ക് കാരണം ശുചിത്വമില്ലായ്മയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഇന്‍ഫ്‌ളുവന്‍സ എ , ബി വൈറസുകളാണ് പനിയ്ക്ക് കാരണമെന്ന് ക്യൂന്‍സ് ലാന്‍ഡിലെ വിദ്യാഭ്യാസ വകുപ്പ് വെളിപ്പെടുത്തി. വരും ദിവസങ്ങളില്‍ സ്‌കൂള്‍ പരിസരം വൃത്തിയാക്കുമെന്നും, പനി ബാധ പെട്ടെന്ന് വ്യാപിക്കാതിരിക്കാന്‍ ശ്രമിക്കുമെന്നും അവര്‍ അറിയിച്ചു.

Top