ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ്; ക്വാര്‍ട്ടറില്‍ സെറീനയും ഹാലെപും ഏറ്റുമുട്ടും

മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ നടന്ന വനിതാ സിംഗിള്‍സില്‍ നിന്ന് വീനസ് വില്യംസ് പുറത്ത്. ഒന്നാം സീഡായ സിമോണെ ഹാലെയോട് പൊരുതി പരാജയപ്പെടുകയായിരുന്നു വീനസ്. 6-2, 6-3 എന്ന സ്‌കോര്‍ നിലയില്‍ പ്രീ- ക്വാര്‍ട്ടറിലാണ് വീനസിനെ സിമോണെ പരാജയപ്പെടുത്തിയത്.

ഇതോടെ ഇനി നടക്കുന്ന ക്വാര്‍ട്ടറില്‍ സെറീനയും സിമോണെ ഹാലെപ്പും ഏറ്റുമുട്ടും. ഒന്നാം നമ്പര്‍ സീഡായ ഹാലെപിനെ പരാജയപ്പെടുത്തിയാല്‍ 24 ാം ഗ്ലാന്‍സ്ലാമെന്ന റെക്കോര്‍ഡ് നേട്ടത്തിലേക്ക് സെറീന ഒരു പടി കൂടി അടുത്തെത്തും.

Top