വിന്‍ഡീസിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറിനൊപ്പം എത്താന്‍ ഓസ്‌ട്രേലിയയ്ക്ക് വേണം 44 റണ്‍സ്

അഡ്ലൈഡ്: ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ ആദ്യ സെഷന്‍ പൂര്‍ത്തിയാകുമ്പോള്‍ ഓസ്‌ട്രേലിയ അഞ്ചിന് 144 റണ്‍സെന്ന നിലയിലാണ്. വിന്‍ഡീസിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറിനൊപ്പം എത്താന്‍ ഓസ്‌ട്രേലിയയ്ക്ക് ഇനിയും 44 റണ്‍സ് വേണം. 40 റണ്‍സെടുത്ത് പുറത്താകാതെ നില്‍ക്കുന്ന ട്രാവിസിലാണ് ഓസ്‌ട്രേലിയയുടെ പ്രതീക്ഷ.

രണ്ടാം ദിനം രണ്ടിന് 59 എന്ന നിലയിലാണ് ഓസ്‌ട്രേലിയ ബാറ്റിംഗ് പുഃനരാരംഭിച്ചത്. രാവിലത്തെ സെഷനില്‍ ഓസീസിന് മൂന്ന് വിക്കറ്റുകള്‍ കൂടെ നഷ്ടമായി. ഓസ്‌ട്രേലിയന്‍ സ്‌കോര്‍ 67ല്‍ നില്‍ക്കെ 14 റണ്‍സെടുത്ത കാമറൂണ്‍ ഗ്രീനിനെ ഷമാര്‍ ജോസഫ് പുറത്താക്കി. നാലാം വിക്കറ്റില്‍ ഖ്വാജയും ഹെഡും പൊരുതി നിന്നു. എന്നാല്‍ 45 റണ്‍സെടുത്ത ഖ്വാജയെ ജസ്റ്റിന്‍ ഗ്രീവ്‌സ് പുറത്താക്കിയതോടെ ഈ കൂട്ടുകെട്ട് പൊളിഞ്ഞു. ഇരുവരും 46 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

ആറാമനായി ക്രീസിലെത്തിയ മിച്ചല്‍ മാര്‍ഷിനും അധികം പിടിച്ച് നില്‍ക്കാനായില്ല. അഞ്ച് റണ്‍സെടുത്ത മാര്‍ഷിനെ കെമര്‍ റോച്ച് പുറത്താക്കി. ഒമ്പത് റണ്‍സുമായി വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിയാണ് ഹെഡിനൊപ്പം ക്രീസിലുള്ളത്. ഇന്നലെ വെസ്റ്റ് ഇന്‍ഡീസ് ആദ്യ ഇന്നിംഗ്‌സില്‍ 188 റണ്‍സില്‍ ഓള്‍ ഔട്ടായിരുന്നു.

Top