കൊഹ്ലി പറന്നുയര്‍ന്നു; സൂപ്പര്‍മാന്‍ ക്യാച്ചില്‍ ഹാന്‍ഡ്‌സ്‌കോമ്പ് പുറത്ത്

സ്ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ പന്ത് പറന്ന് പിടിച്ച് ഹാന്‍ഡ്‌സ്‌കോമ്പിനെ പുറത്താക്കി കൊഹ്ലി. ക്രിക്കറ്റ് ടെസ്റ്റിലെ ആദ്യ ദിനത്തില്‍ തന്നെ കൊഹ്ലി കാഴ്ച വച്ച അവിശ്വസനീയ ക്യാച്ച് എല്ലാവരെയും അത്ഭുതപ്പെടുത്തി.

ഇഷാന്ത് ശര്‍മയെറിഞ്ഞ 54ാമത് ഓവറില്‍ ആദ്യ പന്തിലാണ് കൊഹ്ലി തകര്‍പ്പന്‍ ക്യാച്ച് നടത്തിയത്. പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പിന്റെ ബാറ്റില്‍ തടയാതെ ഉയര്‍ന്ന് പറന്ന പന്ത് സെക്കന്‍ഡ് സ്ലിപ്പില്‍ നിന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ ഉയര്‍ന്ന് ചാടി ഒറ്റ കൈകൊണ്ട് കൈപിടിയിലൊതുക്കുകയായിരുന്നു .

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്ട്രേലിയക്ക് മികച്ച തുടക്കം ലഭിച്ചുവെങ്കിലും രണ്ടാം സെഷനിലെ മോശം ബാറ്റിങ് പ്രകടനം വീണ്ടും സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ് . 70 റണ്‍സ് നേടിയ മാര്‍ക്കസ് ഹാരിസ് 50 റണ്‍സ് നേടിയ ആരോണ്‍ ഫിഞ്ച് എന്നിവരുടെ മികവില്‍ ഓപ്പണിങ് കൂട്ടുകെട്ടില്‍ 112 റണ്‍സ് ഓസ്ട്രേലിയ നേടിയിരുന്നു .

Top