രണ്ടാം ഏകദിനത്തില്‍ ധോണിക്കും ടീമിനും ലഭിച്ച ഒരു റണ്‍ നിയമവിരുദ്ധം; വീഡിയോ വൈറലാവുന്നു

അഡ്‌ലെയ്ഡ്: ഇന്ത്യ ഓസ്‌ട്രേലിയ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ആരും ശ്രദ്ധിക്കാതെ പോയ സംഭവത്തിന്റെ വീഡിയോ വൈറല്‍. അമ്പയര്‍മാരും മാച്ച് ഓഫീഷ്യല്‍സുമടക്കം ആരുടെയും ശ്രദ്ധയില്‍ പെടാതിരുന്ന എം. എസ് ധോണിയുടെ റണ്‍സിന്റെ ദൃശ്യങ്ങാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

മത്സരത്തില്‍ ധോനിയുടെയും ഇന്ത്യന്‍ ടീമിന്റെയും അക്കൗണ്ടിലേക്ക് ചേര്‍ക്കപ്പെട്ടത് ഇല്ലാത്ത ഒരു റണ്ണായിരുന്നുവെന്നാണ് ഈ വീഡിയോ പറയുന്നത്. നഥാന്‍ ലിയോണ്‍ എറിഞ്ഞ 45ാം ഓവറിലെ അവസാന പന്തിലായിരുന്നു സംഭവം. മത്സരത്തില്‍ ധോണി ഒരു റണ്‍ പൂര്‍ത്തിയാക്കിയിരുന്നില്ലെന്നാണ് വീഡിയോ തെളിയിക്കുന്നത്.

ലോങ് ഓണിലേക്ക് പന്ത് തട്ടിയിട്ട ധോണി നോണ്‍ സ്‌ട്രൈക്കിങ് എന്‍ഡിലെ ക്രീസില്‍ കയറുകയോ ബാറ്റ് കുത്തുകയോ ചെയ്തിരുന്നില്ല. ധോണിയോ ഓസീസ് താരങ്ങളോ അമ്പയര്‍മാരോ ഇക്കാര്യം ശ്രദ്ധിച്ചിട്ടുമില്ലെന്നതാണ് മറ്റൊരു കാര്യം. ഇതോടെ ധോണിക്കും ടീമിനും ഒരു റണ്‍ ലഭിക്കുകയും ചെയ്തു.

മുതിര്‍ന്ന താരത്തിന്റെ ഈ പിഴവ് മത്സരത്തില്‍ ഇന്ത്യയ്ക്ക് തിരിച്ചടിയായേക്കുമെന്നാണ് സൂചന. ഐ.സി.സിയുടെ നിയമം അനുസരിച്ച് ബാറ്റ്‌സ്മാന്‍ റണ്‍ പൂര്‍ത്തിയാക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ടീമിനെതിരേ അഞ്ച് പെനാല്‍റ്റി റണ്ണുകള്‍ വിധിക്കാം. ധോനിയുടെ ഈ പിഴവ് അമ്പയര്‍മാര്‍ ശ്രദ്ധിക്കാതിരുന്നത് ഇന്ത്യയ്ക്ക് രക്ഷയാകുകയായിരുന്നു.

Top