മൂന്ന് ഏകദിന പരമ്പരകള്‍; ജനുവരിയില്‍ ഇന്ത്യയിലെത്തുമെന്ന് അറിയിച്ച് ഓസ്‌ട്രേലിയ

സ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം വീണ്ടും ഇന്ത്യയിലേക്ക്. ക്രിക്കറ്റ് ഓസ്‌ട്രേലിയ കഴിഞ്ഞ ദിവസം തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് ഏകദിന പരമ്പരകള്‍ കളിക്കാനായി ഇന്ത്യയില്‍ എത്തുമെന്ന് അറിയിച്ചിരിക്കുന്നത്.

പത്ത് ദിവസം ദൈര്‍ഘ്യമുള്ള ഏകദിന പരമ്പരയാകും ഇരു ടീമുകളും തമ്മില്‍ നടക്കുക. ഐ സി സി യുടെ ഫ്യൂച്ചര്‍ ടൂര്‍ പ്രോഗ്രാം അനുസരിച്ചുള്ള പരമ്പരയാണിത്. അടുത്ത വര്‍ഷം ജനുവരി പകുതിയോടെയാകും പരമ്പര ആരംഭിക്കുക. ഓസ്‌ട്രേലിയ ഇന്ത്യയിലേക്ക് കളിക്കാന്‍ എത്തുന്നതോടെ അടുത്ത വര്‍ഷം ജനുവരിയില്‍ നടക്കാനിരുന്ന ഓസ്‌ട്രേലിയ – ന്യൂസിലന്‍ഡ് ഏകദിന പരമ്പര മാര്‍ച്ചിലേക്ക് മാറ്റാണ് തീരുമാനം.

Top