ഇന്ത്യക്കെതിരെ ആരോണ്‍ ഹാര്‍ഡിയെ ടീമില്‍ ഉള്‍പ്പെടുത്തി ഓസ്ട്രേലിയ

സിഡ്നി: ഇന്ത്യക്കെതിരെ നടക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ഓസ്ട്രേലിയന്‍ ടീമില്‍ ആരോണ്‍ ഹാര്‍ഡിയെ ഉള്‍പ്പെടുത്തി.
ഇഞ്ച്വറി ബേക്കപ്പായാണ് താരത്തെ പരിഗണിക്കുന്നത്. സീന്‍ അബോട്ട്, നതാന്‍ എല്ലിസ് ഓപ്പണര്‍ ട്രാവിസ് ഹെഡ്ഡ് എന്നിവര്‍ക്ക് പരിക്കുണ്ട്. മാത്യു ഷോര്‍ട്ടിനെ അധിക ബാറ്ററായി ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  കൂടാതെയാണ് ഇപ്പോള്‍ ഹാര്‍ഡിയേയും ടീമിലെത്തിച്ചത്.

ലോകകപ്പ് അടുത്തുനില്‍ക്കെ ദക്ഷിണാഫ്രിക്കയോടു അഞ്ച് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര അടിയറ വച്ചാണ് ഓസ്ട്രേലിയ വരുന്നത്. ആദ്യ രണ്ട് മത്സരങ്ങള്‍ ജയിച്ച് ശേഷിക്കുന്ന മൂന്ന് മത്സരങ്ങളില്‍ തോല്‍വി വഴങ്ങിയത് അവര്‍ക്ക് വന്‍ തലവേദനയായി നില്‍ക്കുന്നു. ഇന്ത്യയാകട്ടെ ശ്രീലങ്കയെ നിലം തൊടീക്കാതെ പറത്തി ഏഷ്യ കപ്പ് നേടിയാണ് നില്‍ക്കുന്നത്. ഈ മാസം 22 മുതല്‍ 27 വരെയാണ് ഇന്ത്യ- ഓസ്ട്രേലിയ ഏകദിന പരമ്പര. ഈ മാസം ഒന്‍പതിനാണ് ഹാര്‍ഡി ഓസ്ട്രേലിയന്‍ ഏകദിന ടീമില്‍ അരങ്ങേറിയത്.

Top