ടെസ്റ്റ് റാങ്കിംഗില്‍ ഓസ്‌ട്രേലിയക്ക് ആധിപത്യം; ആദ്യ പത്തില്‍ ഇടം നേടി ഋഷഭ് പന്ത്

 

 

 

സിസി ടെസ്റ്റ് റാങ്കിംഗില്‍ ആധിപത്യം പുലര്‍ത്തി ഓസ്‌ട്രേലിയ. മികച്ച ടെസ്റ്റ് താരങ്ങളില്‍ ആദ്യ മൂന്ന് റാങ്കിലും ഓസീസ് താരങ്ങളാണ്. 903 റേറ്റിംഗുമായി മാര്‍നസ് ലബുഷെയ്ന്‍ ഒന്നാമത് നില്‍ക്കുമ്പോള്‍ 885 റേറ്റിംഗുമായി സ്റ്റീവ് സ്മിത്ത് രണ്ടാമതും ഒരു റേറ്റിംഗ് മാത്രം പിന്നിലായി ട്രാവിസ് ഹെഡ് മൂന്നാമതുമുണ്ട്. ആദ്യ പത്തിലുള്ള ഒരേയൊരു താരം 6 മാസമായി ടെസ്റ്റ് ക്രിക്കറ്റ് കളിക്കാത്ത ഋഷഭ് പന്ത് മാത്രമാണ്. 758 റേറ്റിംഗുള്ള പന്ത് പത്താം സ്ഥാനത്താണ്.

ബൗളര്‍മാരിലും ഓള്‍റൗണ്ടര്‍മാരിലും ആദ്യ സ്ഥാനത്ത് ഇന്ത്യന്‍ താരങ്ങളാണ്. ബൗളര്‍മാരുടെ പട്ടികയില്‍ ആര്‍ അശ്വിന്‍ 860 റേറ്റിംഗുമായി ഒന്നാമതുണ്ട്. ജസ്പ്രീത് ബുംറ (8), രവീന്ദ്ര ജഡേജ (9) എന്നിവരാണ് ആദ്യ പത്തിലുള്ള ഇന്ത്യന്‍ താരങ്ങള്‍. ഓള്‍റൗണ്ടര്‍മാരില്‍ ജഡേജയാണ് ഒന്നാമത്. 434 റേറ്റിംഗുള്ള ജ്‌ഡേജയ്ക്ക് പിന്നില്‍ 352 റേറ്റിംഗുള്ള അശ്വിനുമുണ്ട്. 310 റേറ്റിംഗുമായി അക്‌സര്‍ പട്ടേല്‍ നാലാം സ്ഥാനത്താണ്. ടീം റാങ്കിംഗില്‍ ഇന്ത്യ തന്നെയാണ് ഒന്നാമത്. ഓസ്‌ട്രേലിയ രണ്ടാമതാണ്.

Top