പന്ത് ചുരണ്ടല്‍ വിവാദം ; ടീമിന്റെ മുഖ്യ സ്‌പോണ്‍സറായ മഗ്ല്ലന്‍ പിന്മാറി

warner

മെല്‍ബണ്‍: പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് ടീമിന്റെ മുഖ്യ സ്‌പോണ്‍സറായ മഗ്ല്ലന്‍ പിന്മാറി. മൂന്ന് വര്‍ഷംകൂടി കരാര്‍ ബാക്കി നില്‍ക്കെയാണ് മഗ്ല്ലന്‍ പിന്മാറിയത്.

ഓസീസ് താരങ്ങളായ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് എന്നിവര്‍ക്കെതിരേ കടുത്ത നടപടികള്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ സ്വീകരിച്ചതിനു പിന്നാലെയാണ് വീണ്ടും ടീമിന് തിരിച്ചടിയായി മഗ്ല്ലന്റെ പിന്മാറ്റം. സ്മിത്തിനും വാര്‍ണര്‍ക്കും വിലക്കുമാത്രമല്ല, രണ്ടു വര്‍ഷത്തേക്ക് ദേശീയ ടീമിന്റെ നായകപദവി ഏറ്റെടുക്കാനുമാവില്ല.

സ്മിത്തിനെയും വാര്‍ണറേയും ഐ പി എല്ലില്‍ നിന്നും ഒരു വര്‍ഷത്തേക്ക് വിലക്കിയിരുന്നു.

Top