ഓസ്‌ട്രേലിയ ഇന്ത്യയിലേക്ക് എത്തുന്നു; ടി20 ക്ക് മുന്‍പായി പരിമിത ഓവര്‍ ക്രിക്കറ്റ് മാച്ച്

ഓസ്‌ട്രേലിയന്‍ പരമ്പരയ്ക്ക് ശേഷം പരിമിത ഓവര്‍ ക്രിക്കറ്റ് മാച്ചിനായ് ഓസ്‌ട്രേലിയ ഇന്ത്യയിലേക്ക്. ഫെബ്രുവരി 24ന് ആരംഭിയ്ക്കുന്ന പര്യടനത്തില്‍ രണ്ട് ടി20 മത്സരങ്ങളും അഞ്ച് ഏകദിന മത്സരങ്ങളുമാവും നടക്കുക. ടി20 മത്സരത്തോടെ ബെംഗളൂരുവില്‍ ആരംഭിയ്ക്കുന്ന പരമ്പര മാര്‍ച്ച് 13ന് ഡല്‍ഹിയില്‍ വച്ച് അവസാനിക്കും.

രണ്ടാമത്തെ ടി20 മത്സരം വിശാഖപട്ടണത്ത് വച്ചയാരിക്കും നടക്കുക. മാര്‍ച്ച് 2ന് ഹൈദ്രാബാദില്‍ ഏകദിന പരമ്പര ആരംഭിയ്ക്കും. നാഗ്പൂര്‍, റാഞ്ചി, മൊഹാലി എന്നിവയാണ് മറ്റു വേദികള്‍. ലോകകപ്പിനു മുന്നോടിയായി ഇരു ടീമുകള്‍ക്കും തയ്യാറെടുക്കുവാനുള്ള അവസരമായാണ് ഈ മത്സരങ്ങള്‍ കണക്കാക്കപ്പെടുന്നത്. പരമ്പരയ്ക്ക് ശേഷം ഐപിഎല്‍ തുടങ്ങുന്നതിനാല്‍ ഇന്ത്യന്‍ താരങ്ങള്‍ അതുമായി തിരക്കിലാവും. എന്നാല്‍ ഓസ്‌ട്രേലിയയും പാക്കിസ്ഥാനും ഒരു പരമ്പരയിലെങ്കിലും പങ്കെടുക്കുമെന്നാണ് തീരുമാനിച്ചിരിക്കുന്നത്.

Top