ഓസ്ട്രേലിയൻ വനിതയെ കോഴിക്കോട് നഗരത്തില്‍ വച്ച് കാണാതായതായി പരാതി

കോഴിക്കോട് : കോഴിക്കോട് നഗരത്തില്‍ വച്ച് ഓസ്‌ട്രേലിയന്‍ വനിതയെ കാണാതായതായി പരാതി. മലയാളിയായ സുഹൃത്തിനൊപ്പം കോഴിക്കോട് എത്തിയ വെസ്‌ന എന്ന ഓസ്‌ട്രേലിയകാരിയെയാണ് കാണാതായത്. ഇവരുടെ സുഹൃത്തും കോട്ടയം സ്വദേശിയുമായ ജിം ബെന്നിയുടെ പരാതിയില്‍ കോഴിക്കോട് കസബ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Top