വിൻഡീസിനെതിരെ ഓസ്‌ട്രേലിയക്ക് 158 റൺസ് വിജയലക്ഷ്യം; പൊള്ളാർഡ് ടോപ് സ്‌കോറർ

നിര്‍ണായകമായ ലോകകപ്പ് മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത വിന്‍ഡീസ് ഓസീസിനു മുന്നില്‍ ഉയര്‍ത്തിയത് 158 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ വിന്‍ഡീസ് നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 157 റണ്‍സെടുത്തത്

31 പന്തില്‍ നാലു ഫോറും ഒരു സിക്‌സും സഹിതം 44 റണ്‍സെടുത്ത ക്യാപ്റ്റന്‍ പൊള്ളാര്‍ഡാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. ട്വന്റി20 ലോകകപ്പില്‍ പൊള്ളാര്‍ഡിന്റെ ഉയര്‍ന്ന സ്‌കോര്‍ കൂടിയാണിത്. ഓസ്‌ട്രേലിയയ്ക്കായി ജോഷ് ഹെയ്‌സല്‍വുഡ് നാല് ഓവറില്‍ 39 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, ആദം സാംപ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

ക്രിസ് ഗെയ്ല്‍ (ഒന്‍പതു പന്തില്‍ 15), എവിന്‍ ലൂയിസ് (26 പന്തില്‍ 29), ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ (28 പന്തില്‍ 27), ആന്ദ്രെ റസ്സല്‍ (ഏഴു പന്തില്‍ പുറത്താകാതെ 18) എന്നിവരും വിന്‍ഡീസിനായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. രാജ്യാന്തര ട്വന്റി20യില്‍ നിന്ന് വിരമിക്കുന്ന ഡ്വെയിന്‍ ബ്രാവോ 12 പന്തില്‍ 10 റണ്‍സെടുത്ത് പുറത്തായി.

 

Top