ടി20: ശ്രീലങ്കക്കെതിരെ ഓസീസിന് 10 വിക്കറ്റ് ജയം

കൊളംബോ: ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയക്ക് 10 വിക്കറ്റ് ജയം. ശ്രീലങ്ക ഉയർത്തിയ 129 റൺസ് വിജയലക്ഷ്യം 14 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ ഓസീസ് മറികടന്നു. 44 പന്തിൽ 70 റൺസെടുത്ത ഡേവിഡ് വാർണറും 41 പന്തിൽ 61 റൺസെടുത്ത ക്യാപ്റ്റൻ ആരോൺ ഫിഞ്ചുമാണ്(Aaron Finch) ഓസീസിൻറെ ജയം അനായാസമാക്കിയത്. സ്കോർ ശ്രീലങ്ക 19.3 ഓവറിൽ 128ന് ഓൾ ഔട്ട്, ഓസ്ട്രേലിയ 14 ഓവറിൽ 134-0.

Top